ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1986-ല്‍ തീയേറ്ററുകളിലെത്തിയ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘പൂവിനു പുതിയ പൂന്തെന്നല്‍’. മമ്മൂട്ടിയും സുരേഷ് ഗോപിയുമായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങള്‍. എന്നാല്‍ ഈ സിനിമ തീയേറ്ററുകളില്‍ ഒരു പരാജയമായിരുന്നു. ഈ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കിയത് തന്റെ നിര്‍ബന്ധം കൊണ്ടായിരുന്നുവെന്നും അന്ന് മമ്മൂട്ടിയായിരുന്നു നമ്പര്‍ വണ്‍ താരം എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്. സൈന സൗത്ത് പ്ലസിന് നല്കിയ അഭിമുഖത്തിലാണ് സ്വര്‍ഗചിത്ര അപ്പച്ചന് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
‘പൂവിനു പുതിയ പൂന്തെന്നല്‍’ ആ സിനിമയുടെ പരാജയമാണ് അടുത്ത സിനിമ എടുക്കാനുള്ള കാരണം. അന്ന് മമ്മൂക്കയായിരുന്നു നമ്പര്‍ വണ്‍. മോഹന്‍ലാല്‍ കയറി വരുന്നല്ലേയുള്ളു. ആ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കിയത് എന്റെ നിര്‍ബന്ധം കൊണ്ടാണ്. ഫാസില്‍ സാര്‍ പറഞ്ഞത് വേറെ പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്നായിരുന്നു. പക്ഷേ എന്റെ മനസ്സില്‍ ഒരു സിനിമ ചെയ്യണം എന്ന ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളു. ആ സിനിമയ്ക്ക് സാമ്പത്തിക ക്ഷീണം വന്നപ്പോള്‍ മമ്മൂക്കയും ഫാസില്‍ സാറും ചേര്‍ന്നാണ് പിന്നീട് സഹായിച്ചത്’ എന്നാണ് സ്വര്‍ഗചിത്ര അപ്പച്ചന് പറയുന്നത്.
തന്റെ സിനിമാ മോഹം ഒരു സിനിമ കൊണ്ട് തീരരുത് എന്ന നിര്‍ബന്ധം അവര്ക്കുണ്ടായിരുന്നിരിക്കാമെന്നും സ്വര്‍ഗചിത്ര അപ്പച്ചന് പറഞ്ഞു. ഇതിന് ശേഷം പലപ്പോഴും സംവിധായകന് ഫാസിലിന്റെ വീട്ടില്‍ സിനിമ ചെയ്യണം എന്ന മോഹമായി ചെന്നിരുനെന്നും അപ്പോഴെല്ലാം അദ്ദേഹത്തിന് നിരാശയാണ് ഉണ്ടായിരുന്നത് എന്നും അപ്പച്ചന് പറഞ്ഞു.
Discussion about this post