കുവൈറ്റ് ദുരന്തത്തില്‍ പ്രവാസി മലയാളികള്‍ക്ക് ജീവന് നഷ്ടമായ സംഭവത്തില്‍ ദുഖം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ മോഹന്ലാലിട്ട പോസ്റ്റിന് വിമര്‍ശനം. ഈ പേജിലൂടെ നിങ്ങളുടെ സിനിമ വിശേഷങ്ങള്‍ മാത്രം പറയുന്നതാവും നല്ലത് എന്ന് തോന്നുന്നു.
സാമൂഹ്യവിഷയങ്ങളിലെ നിങ്ങളുടെ ഇടപെടല്‍ ‘നാട്ടുകാര്‍ എന്ത് വിചാരിക്കും’ എന്ന് കരുതി ജീവിതം പാഴാക്കിക്കളയുന്ന ഒരു തരംതാണ യാഥാസ്ഥിതിക മലയാളിയുടേതാണ്. എന്നായിരുന്നു വിമര്‍ശനം. താങ്കള്‍ ഒരു ആര്‍മിയും ആര്‍മി പിന്തുണയും ഉള്ള ഒരു വ്യക്തി ആണ്..കാശ്മീര്‍ സംഭവം ഇത് വരെ അറിഞ്ഞില്ലേ? ഇനി അതിനും പേടി ആണോ? അയോധ്യ പ്രതിഷ്ഠാ ചടങ്ങ് പോയില്ല, സത്യപ്രതിജ്ഞ ചടങ്ങ് അതും പോയില്ല. കശ്മീരില്‍ നടന്ന തീവ്രവാദി അറ്റാക്ക് അതിലും ഒരക്ഷരം മൊഴിയുന്നില്ല ഇങ്ങനെ പേടിച്ച് ജീവിച്ച് നടന്നാല്‍ ? മറ്റൊരാളും കമന്റ് ബോക്സില്‍ കുറിച്ചു. താങ്കളൊരു പട്ടാളക്കാരനല്ലേ എന്നും ചില കമന്റുകളുണ്ട്.
മലൈക്കോട്ടൈ വാലിബന് ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രമാണ് മോഹന്‍ലാല്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്.
മോഹന്‍ലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
Discussion about this post