ആവേശത്തിന്റെ വിജയത്തിന് ശേഷം പുഷ്പ ടുവിന്റെ ചിത്രീകരണത്തിരക്കുകളിലാണ് നടന് ഫഹദ് ഫാസില്‍. ഇപ്പോഴിതാ നടന് ഈ സിനിമയ്ക്കായി കൈപ്പറ്റുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. തന്റെ പ്രതിഫലത്തുക ഓരോ ദിവസക്കണക്കിനാണ് ഫഹദ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
12 ലക്ഷം രൂപയാണേ്രത ഒരു ദിവസത്തിന് ഫഹദ് ഈടാക്കുന്നത്.ഇതു കൂടാതെ മറ്റൊരു ഡിമാന്റ് കൂടി നടന് മുന്നോട്ട് വെച്ചിട്ടുണ്ട്. അദ്ദേഹം ഷൂട്ടിംഗിനായി ഹൈദരാബാദ് വന്നതിന് ശേഷം ഷൂട്ട് മുടങ്ങിയാല്‍ 2 ലക്ഷം രൂപ അധികമായി നല്‍കേണ്ടി വരുമേ്രത കോയ്മോയിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, വമ്പന്‍ പ്രൊജക്റ്റുകളാണ് ഫഹദിന്റേതായി ഇനി വരാനിരിക്കുന്നത്. രജനിച്ചിത്രവും, വടിവേലു ചിത്രവും തമിഴില്‍ ഫഹദിന്റേതായി പുറത്തിറങ്ങാന്‍ ഇരിക്കുമ്പോള്‍ മലയാളത്തിലാകട്ടെ അമല്‍ നീരദിന്റെ ബൊഗെന്‍ വില്ല, ഓടും കുതിര ചാടും കുതിര, കരാട്ടെ ചന്ദ്രന് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.
പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ചിത്രം ഡിസംബറിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പക്ഷേ ചിത്രത്തിന്റെ വര്‍ക്കുകളൊന്നും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിലീസിന്റെ ഭാഗമായി തുടര്‍ച്ചയായി രണ്ട് ഗാനങ്ങളും പുഷ്പയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
Discussion about this post