മഹാരാജയിലൂടെ നായക വേഷത്തില്‍ ഗംഭിര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണിത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമായാത്രയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. 500 ലധികം കഥകള്‍ കേട്ട താന്‍ 50 സിനിമകള്‍ മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ഇടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
എന്റെ റിലീസ് ചെയ്ത സിനിമകള്‍ 50 മാത്രമായിരിക്കാം. എന്നാല്‍ 500-ലധികം കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പലരെയും ഞാന്‍ കണ്ടു. ജയപരാജയങ്ങള്‍ കണ്ടിട്ടുണ്ട്. ഓരോ ഫലത്തിനും ശേഷം എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു. ഒരുപാട് അനുഭവങ്ങള്‍ നേടാനായി. അതൊരു വലിയ യാത്ര തന്നെയായിരുന്നു. വിജയ് സേതുപതി പറഞ്ഞു.
തന്റെ സംവിധാന സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. നല്ലകഥ കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും സംവിധാനത്തിലേക്ക് തിരിയും. മൂന്ന് സിനിമകള്‍ക്ക് ഞാന്‍ കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. കൂടാതെ വേറെയും കുറച്ച് കഥകള്‍ കൂടി എഴുതിയിട്ടുണ്ട്. നിലവില്‍ തമിഴില്‍ മൂന്ന് സിനിമകളില്‍ നായകനായി ഞാന്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ഒരു ഹിന്ദി സിനിമയും ചെയ്യുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിഥിലന്‍ സ്വാമിനാഥനാണ് മഹാരാജയുടെ സംവിധായകന്.’ മലയാളി താരം മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Discussion about this post