സിനിമയില്‍ സെഞ്ചുറി തികയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണെമെന്നാണ് ആഗ്രഹമെന്നും പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. കൊല്‍ക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിലായിരുന്നു പ്രിയദര്‍ശന്റെ തുറന്നുപറച്ചില്‍. ചെറുപ്പകാലത്ത് ഒരു കിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും മോഹിച്ചിരുന്നു.
കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ സിനിമയില്‍ ആ ലക്ഷ്യം നേടാന്‍ ഇനി നാലു സിനിമകള്‍ കൂടി മതി. നൂറാം ചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകന്‍.
1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തി മുതല്‍ 2021 ല്‍ ഇറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം വരെ നിരവധി ചിത്രങ്ങള്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയിട്ടുണ്ട്.
45 സിനിമകളാണ് ഈ കോംബോയില്‍ പിറന്നിട്ടുള്ളത്.
ഹരം’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായകന്‍ എം ജി ശ്രീകുമാര്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ഇതിനെകുറിച്ച് പ്രതിപാദിച്ചിരുന്നു. ഇതായിരിക്കും പ്രിയദര്‍ശന്റെ നൂറാം ചിത്രമെന്നും അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു.
Discussion about this post