സംവിധായകന് വിഘ്നേശ് ശിവനെ വിമര്‍ശിച്ച് മാധ്യമപ്രവര്ത്തകന് അന്തനന്‍. തന്റെ കരിയറിലേക്ക് ശ്രദ്ധ നല്‍കാതെയാണ് വിഘ്നേശ് നയന്താരയ്ക്കൊപ്പം ചുറ്റിക്കറങ്ങുന്നതെന്ന് അന്തനന്‍ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
വിഘ്നേശ് ശിവന് ഇവിടെ വലിയ ജോലിയാണുള്ളത്. എല്‍ഐസി സിനിമയുടെ ഷൂട്ടുണ്ട്. എന്നാല്‍ അതൊക്കെ വിട്ട് വിഘ്നേശ് വിദേശത്തേക്ക് പോയി. ഇവിടെ ദീപാവലിക്ക് റിലീസ് ചെയ്യാനുള്ളതാണ്. ഇത് പോലെയാണ് അജിത്തിനൊപ്പമുള്ള സിനിമ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പോയത്. ആ സിനിമയില്‍ അജിത്ത് കമ്മിറ്റായി. പ്രൊഡക്ഷന്‍ കമ്പനി എപ്പോള്‍ വേണമെങ്കിലും ഷൂട്ടിലേക്ക് കടക്കാന്‍ തയ്യാറായി. എന്നാല്‍ വിഘ്നേശ് ശിവന് കഥ തയ്യാറാക്കാതെ പരസ്യ ചിത്രങ്ങള്‍ ചെയ്തു.
ഭാര്യക്കൊപ്പം വിദേശത്തേക്ക് പോയി. ഇങ്ങനെ ചുറ്റിക്കറങ്ങി. കഥയുടെ ഫസ്റ്റ് ഹാഫ് അജിത്തിനോട് പറഞ്ഞതാണ്. സെക്കന്റ് ഹാഫ് പറഞ്ഞില്ല. വെറുതെ ഒരു കഥ സെക്കന്റ് ഹാഫില്‍ പറഞ്ഞു. അതോടെയാണ് എല്ലാവര്ക്കും ദേഷ്യം വന്നത്. പ്രൊഡക്ഷന്‍ കമ്പനി വിഘ്നേശിന് പകരം മ?ഗിഴ് തിരുമേനിയെ സംവിധാന സ്ഥാനത്തേക്ക് കാെണ്ടുവന്നെന്നും അന്തനന്‍ പറയുന്നു, ഇതേ സാഹചര്യമാണ് ഇപ്പോള്‍ എല്‍ഐസി എന്ന സിനിമയ്ക്കും.
മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ സിനിമ റിലീസിന് തയ്യാറാക്കാതെ എങ്ങനെ വിദേശത്തേക്ക് പോകും എന്ന് ചോദിച്ച് സിനിമയുടെ കാര്യങ്ങള്‍ക്കായി നില്ക്കും. എന്നാല്‍ വിഘ്നേശ് ഒന്നും നോക്കാതെ പെട്ടെന്ന് പോയി.. അസോയിയേറ്റ് ഡയറക്ടര്‍മാര്‍ ഉണ്ട്. അവരവരുടെ ജോലി അവര്‍ നോക്കും. പക്ഷെ സംവിധായകന് നോക്കിയില്ലെങ്കില്‍ വരുമ്പോള്‍ പ്രതീക്ഷിച്ചത് പോലെയാവില്ല സിനിമയെന്നും അന്തനന്‍ ചൂണ്ടിക്കാട്ടി.
Discussion about this post