ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.പോസ്റ്ററില്‍ കൊടൂര ലുക്കിലാണ് ഉണ്ണി മുകുന്ദന് എത്തുന്നത്. ചോരയില്‍ കുളിച്ച് കത്തി വായില്‍ കടിച്ചു പിടിച്ചു നില്ക്കുന്ന നടനെയാണ് പോസ്റ്ററില്‍ കാണുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേല്‍’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലില്‍ നിവിന്‍ പോളിയുടെ വില്ലന്‍ റോളിലാണ് ഉണ്ണി എത്തിയത്. പ്രധാന വേഷത്തിലെത്തുമെങ്കിലും മാര്‍ക്കോ ടെറര്‍ ആയിരിക്കും എന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
ഹനീഫ് അദേനി എഴുതി സംവിധാനം ചെയുന്ന ‘മാര്‍ക്കോ’ നിര്‍മിക്കുന്നത് ഷരീഫ് മുഹമ്മദും അബ്ദുല്‍ ഗദ്ധാഫും ചേര്‍ന്നാണ്. ക്യൂബ്സ് ഇന്റര്‍നാഷനല്‍, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണു നിര്‍മാണവും വിതരണവും. അതേമസമയം, സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയത്.
രവി ബസ്റൂര് ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിര്‍വഹിക്കുന്നത്. കലൈ കിങ്സണ്‍, സ്റ്റണ്ട് സില്‍വ, ഫെലിക്സ് എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോ?ഗ്രാഫി ചെയ്യുന്നത്. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സുനില്‍ ദാസ്.
Discussion about this post