ഫാദേഴ്സ് ഡേയില്‍ അച്ഛനൊപ്പമുള്ള വീഡിയോ പുറത്തുവിട്ട് നടി നവ്യനായര്‍. ഭരതനാട്യം കഴിഞ്ഞുവന്ന നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛന്റെ വീഡിയോയാണ് നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഈ ലുക്കില്‍ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ i loved this achoiiiii… ക്ഷെമിസ്ബിഡു… പദ്മനാഭസ്വാമിയില്‍ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്… ഇങ്ങനെ വിഡിയോയില്‍ പകര്‍ത്താന്‍ സാധിക്കാതെ മനസ്സില്‍ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങള്‍.. എന്റെ ജീവന് എന്റെ അച്ഛന് എന്ന കുറിപ്പോടെയാണ് നി വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.
‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നവ്യാ നായര്‍ സിനിമയിലെത്തുന്നത്. പിന്നീട് മുപ്പതിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. വിവാഹശേഷം അഭിനയത്തില്‍ നിന്നും അല്‍പ്പം ഇടവേള എടുത്ത നവ്യ ഇപ്പോള്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഒരുത്തീയും ജാനകി ജാനേയും ആണ് മടങ്ങിവരവില്‍ നവ്യ അഭിനയിച്ചത് .
Discussion about this post