അഭിനയ മികവു കൊണ്ടും നിലപാടുകള്‍ കൊണ്ടും മലയാള സിനിമയില്‍ തന്നെ വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വമാണ് പാര്‍വതി തിരുവോത്ത്. ഒരിടയ്ക്ക് നടി കൊമേഴ്‌സ്യല്‍ സിനിമകളില്‍ അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ ഇത്തരം ഹിറ്റ് സിനിമകളില്‍ വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി.
ഒരുപക്ഷേ എനിക്ക് എന്നെത്തന്നെ കുറച്ച് മടുത്തുതുടങ്ങിയിരുന്നു. സിനിമയുടെ പുറത്തായി കുറച്ച് ജീവിതവും വേണമല്ലോ. ഉള്ളൊഴുക്ക് 2022ല്‍ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ഉള്ള ഞാന്‍ അപ്പോള്‍ ഉള്ള ഞാന്‍ അല്ല. എനിക്ക് കുറച്ച് സമയം കിട്ടിയിട്ടുണ്ട.് എനിക്കതില്‍ സന്തോഷമുണ്ട്
ഉള്ളൊഴുക്കിനെ കുറിച്ച് സംസാരിക്കുമ്പോള്‍ കുറേക്കൂടി വ്യക്തമായി സംസാരിക്കാന്‍ പറ്റുന്നുണ്ട്
അതേസമയം, ക്രിസ്‌റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തുന്ന ഉള്ളൊഴുക്ക് ജൂണ്‍ 21 ല്‍ തീയേറ്ററുകളിലെത്തും. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന ‘സിനിസ്ഥാന്‍ ഇന്ത്യ’ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ ‘ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ ‘ലാപതാ ലേഡീസ്’ എന്ന തിരക്കഥയ്ക്കായിരുന്നു.
Discussion about this post