ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് . മുംബൈയിലെ മന്നത്ത് എന്ന അദ്ദേഹത്തിന്റെ വീട് ആരാധകര്‍ക്ക് പരിചിതമാണ്. ഇതു കൂടാതെ ഷാരൂഖിന് ദുബായില്‍ മറ്റൊരു വില്ല യു0 ഇതിന് പുറമെ കാലിഫോര്‍ണിയയിലെ 14,000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മാളികയുമുണ്ട്.
കാലിഫോര്‍ണിയയിലെ പ്രധാന ആകര്‍ഷണമാണിത്. ബെവര്‍ലി ഹില്‍സിലെ ഷാരൂഖിന്റെ മാളികയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചാരം നേടുന്നത് ഒരു ഫാന്‍ പേജാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മൂന്ന് കിടപ്പുമുറികളും ആറ് ബാത്ത്‌റൂമുകളുമുള്ള വില്ല ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്റേതാണ് എന്നും വീഡിയോയിലുണ്ട്.
. ഇവിടെ ഒരു രാത്രി തങ്ങുന്നതിന് 2,00,000 രൂപയാണ് എന്നാണ് പറയുന്നത്. ഇതിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ ‘കിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വര്‍ക്കുകളിലാണ് ഷാരൂഖ്. ‘പത്താന്‍’, ‘ജവാന്‍’, ‘ഡങ്കി’ എന്നിവയായിരുന്നു താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകള്‍.
Discussion about this post