മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തെ പുകഴ്ത്തി നടന് വിജയ് സേതുപതി. നന്‍പകല്‍ തനിക്ക് ഒരു വല്ലാത്ത അനുഭവം നല്കിയ സിനിമയാണെന്നും പലര്‍ക്കും ആ ചിത്രം സജസ്റ്റ് ചെയ്തിട്ടുണ്ടെന്നും നടന് പറഞ്ഞു. ഗോള്‍ഡ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നന്‍പകല്‍ നേരത്ത് മയക്ക0 കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണത്, ഞാന്‍ തന്നെ ഒരുപാട് പേര്‍ക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോള്‍ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവര്ക്കും അത് മനസിലാകുമെന്ന് കരുതുന്നില്ല. എന്നാല്‍ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു,’
ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. അവസാനം അദ്ദേഹം മലയാളിയായി മാറുന്നതൊക്കെ ഗംഭീരമാണ്,’ വിജയ് സേതുപതി പറഞ്ഞു.
സംസ്ഥാന പുരസ്കാരങ്ങളില് മികച്ച ചിത്രവും മികച്ച നടനും ഉള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച നന്‍പകല്‍ നേരത്ത് മയക്കം ദുല്‍ഖര്‍ സല്‍മാന്റെ വെഫെയറര്‍ ഫിലിംസ് ആണ് തിയേറ്ററുകളിലെത്തിച്ചത്.
Discussion about this post