ആൾക്കൂട്ട പ്രശ്നത്തിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് നടി രവീണ ടണ്ഠൻ. എക്സിലൂടെ വീഡിയോ പങ്കുവെച്ച ആൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നടിക്കെതിരായ ആരോപണം തികച്ചും വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായെന്ന് നടിയുടെ അഭിഭാഷക പറഞ്ഞു.
മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെട്ട ഇദ്ദേഹം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് നടിയെ മനപൂര്‍വം അപമാനിക്കാനാണ് ശ്രമിച്ചതെന്നും സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും അഭിഭാഷക പറയുന്നു. ബാന്ദ്രയിൽവെച്ച് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മദ്യലഹരിയിൽ അമിതവേഗതയില്‍ കാറോടിച്ച നടി നാട്ടുകാരെ അപമാനിക്കുകയായിരുന്നുവെന്നാണ് ആദ്യം ഉയർന്ന പരാതികൾ. പിന്നീട് രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പോലീസ് അറിയിച്ചു. സിസിടിവി ഉൾപ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയത്.
നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു. ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സ്ഥലത്ത് തർക്കം ഉടലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Discussion about this post