മോഹന്‍ലാല്‍ വീണ്ടും തെലുങ്കിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ഏവരും കാത്തിരുന്ന കണ്ണപ്പയുടെ ടീസര്‍ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, വിഷ്ണു മഞ്ചു, ശരത് കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിര ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്.
വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാകും മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും എത്തുന്നത്. മുകേഷ് കുമാര്‍ സിങാണ് സംവിധാനം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം, കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥയാണ് പറയുന്നത്.
100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ആക്ഷനും, വിഷ്വല്‍സിനും യാതോരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ലൂക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിലെ മറ്റൊരു അഭിനേതാവായ, മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന് ഷെല്‍ഡന്‍ ചാവു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
മലയാളത്തില്‍ എമ്പുരാന്, തരുണ്‍ മൂര്‍ത്തി ചിത്രം എന്നിവയുടെ ഷൂട്ടിലാണ് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന് ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം.
Discussion about this post