50 ാമത് ചിത്രം മഹാരാജയിലൂടെ ഗംഭിര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് തമിഴ് നടന് വിജയ് സേതുപതി. ഗംഭീര പ്രതികരണമാണ് ചിത്രം തിയേറ്ററില്‍ നേടുന്നത്. നിഥിലന്‍ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധാനം.’ മലയാളി താരം മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ത്രില്ലര്‍ ജോണറിലൊരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് ശേഷം ഏറെ പ്രതീക്ഷയിലായിരുന്നു സേതുപതി ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരു0. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് നിറയുന്നത്.
അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തേക്കുറിച്ചുള്ള ഒരുപാട് സിനിമകള്‍ മുന്‍പ് വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മഹാരാജ.
മകള്‍ക്ക് വേണ്ടി, അവളുടെ ജീവിതത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഏതറ്റം വരെയും പോകുന്ന രണ്ട് അച്ഛന്മാരാണ് വിജയ് സേതുപതിയുടെ മഹാരാജയും അനുരാ?ഗ് കശ്യപ് അവതരിപ്പിക്കുന്ന സെല്‍വം എന്ന കഥാപാത്രവും.
ഇതൊരു പ്രതികാര കഥയാണ് എന്ന് പറയുന്നതാവും കുറച്ചു കൂടി യോജിക്കുക. ‘കുരങ്ങു ബൊമൈ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് നിതിലന് സ്വാമിനാഥന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കല്‍ക്കി എന്നിവരും മഹാരാജയില്‍ അഭിനയിക്കുന്നുണ്ട്. പാഷന് സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന് സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി.അജനീഷ് ലോക്നാഥ് ആണ്.
Discussion about this post