നടന് മോഹന്‍ലാലിനെ കൊറിയക്കാര്‍ക്ക് എത്രത്തോളം അറിയാമെന്ന് പറയാന്‍ കഴിയില്ല. നടന്റെ ആകെയുള്ള, കൊറിയ ബന്ധം എന്തെന്ന് പരിശോധിച്ചാല്‍ ദൃശ്യ0 എന്നതാണ് ഉത്തരം. ദൃശ്യം റീമേക്ക് ചെയ്യപ്പെടുന്ന ഭാഷകളില്‍ ഒന്ന് കൊറിയന്‍ ആണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല വിഷയം . കൊറിയാക്കാര്‍ മോഹന്‍ലാലിനെ പരിഹസിക്കുന്നതെന്താണ് എന്ന ചോദ്യമാണ്.
ശ്രുതി എസ്. പങ്കജ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഈ കൊറിയ പരിഹാസ0 പുറത്തു വന്നത്. മോഹന്‍ലാലിനെ കുറിച്ച് വാര്‍ത്ത വന്ന ഒരു വാര്‍ത്താ മാധ്യമത്തില്‍ ആ വാര്‍ത്തയ്ക്ക് താഴെയുണ്ടായ കമന്റുകളാണ് പോസ്റ്റിനാധാരം.
കൊറിയക്കാര്‍ക്ക് ഏറ്റവും അധികം ശത്രുത ഉള്ള മലയാളി മോഹന്‍ലാല്‍ ആണെന്ന് തോന്നുന്നു. റിപോര്‍ട്ടറില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏതോ അന്യഭാഷ ചിത്രത്തിന്റെ വാര്‍ത്തയ്ക്ക് മഹാഭൂരിപക്ഷവും കുമ്മോജി കണ്ടെത്തിയപ്പോഴാണ് കൊറിയക്കാര്‍ക്ക് ലാലിനോടുള്ള വിരോധം വെളിപ്പെട്ടത്’ എന്ന് പോസ്റ്റിലെ വാക്കുകള്‍.
മോഹന്‍ലാലിനെ പറ്റിയുള്ള വാര്‍ത്തയുടെ താഴെ വന്ന കമന്റുകളെ കുറിച്ചുള്ള പോസ്റ്റ്. ഈ പ്രൊഫൈലുകള്‍ വ്യാജമാണോ യഥാര്‍ത്ഥമാണോ എന്ന് കണ്ടത്തേണ്ടിയിരിക്കുന്നു.
മലയാളത്തില്‍ എമ്പുരാന്, തരുണ്‍ മൂര്‍ത്തി ചിത്രം എന്നിവയുടെ ഷൂട്ടിലാണ് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന് ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം.
Discussion about this post