സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെടുന്ന ് നടി തപ്‌സി പന്നുവിന്റെ വീഡിയോ വൈറലാകുന്നു. സിനിമ കണ്ടതിന് ശേഷം കാറിലേക്ക് കയറാന്‍ പോകവേയാണ് ആരാധകര്‍ താപ്‌സിയെ വളഞ്ഞത്. സെല്‍ഫിയെടുക്കാനും ഫോട്ടോ പകര്‍ത്താനുമെത്തിയ ആരാധകരേയും പാപ്പരാസികളേയും അവ?ഗണിച്ചാണ് താപ്‌സി കടന്നു പോയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രം പകര്‍ത്താന്‍ പിന്നാലെ കൂടിയ ആരാധകരോട് ദയവായി മാറി നില്‍ക്കൂ എന്ന് പറഞ്ഞ് കാറിലേക്ക് കയറുകയാണ് താരം. സംഭവത്തിന് പിന്നാലെ നടി താപ്‌സിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്.
ജൂനിയര്‍ ജയ ബച്ചന്‍, മിനി ജയ ബച്ചന്‍ എന്നൊക്കെയാണ് താപ്‌സിയെ പരിഹസിച്ചുകൊണ്ട് കമന്റുകള്‍ നിറയുന്നത്. അടുത്തിടെയായിരുന്നു ബാഡ്മിന്റണ്‍ പരിശീലകന്‍ മത്യാസ് ബോയുടേയും താപ്‌സിയുടേയും വിവാഹം. പൂര്‍ണമായും സ്വകാര്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പോലും തപ്‌സി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. അതേസമയം നിരവധി സിനിമകളാണ് താപ്‌സിയുടേതായി റിലീസിന് ഒരുങ്ങുന്നത്.
രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ജുമ്മാന്ദി നാദം എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം. ധനുഷ് നായകനായെത്തിയ ‘ആടുകള’ത്തിലെ നായികവേഷം നടിയുടെ കരിയര്‍ മാറ്റിമറിച്ചു. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍. മമ്മൂട്ടി നായകനായെത്തിയ ‘ഡബിള്‍സി’ലൂടെ മലയാളത്തിലും അരങ്ങേറ്റം.
ഛശ്‌മേ ബദ്ദൂര്‍ ആണ് ആദ്യ ബോളിവുഡ് ചിത്രം. ബേബി, പിങ്ക് എന്നീ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറി.
View this post on Instagram
Discussion about this post