വീടിന് നേരെയുണ്ടായ വെടിവെപ്പില്‍ വെളിപ്പെടുത്തലുമായി നടന് സല്മാന് ഖാന് രംഗത്ത്. സംഭവുമായി ബന്ധപ്പെട്ട് നടന് നടന് നല്കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വീട്ടില്‍ വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് അന്ന് താന്‍ എഴുന്നേറ്റതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സല്മാന് ഖാന്. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് നോക്കിയെങ്കിലും താന്‍ ആരെയും കണ്ടില്ല. എന്നാല്‍ അതോടെ തന്റെ ജീവന് അപകടത്തിലാണെന്ന് മനസിലായെന്നും താരം മൊഴിയില്‍ വ്യക്തമാക്കി.
ഏപ്രില്‍ 14നാണ് സല്മാന് ഖാന് എതിരെ ചിലരുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസിന്റെ അറസ്റ്റിലായിരിക്കുന്നത് അഞ്ചു പേരാണ്. സല്മാന് ഖാനെ അപായപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. താരത്തെ നിരീക്ഷിക്കാന്‍ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ടൈഗര്‍ 3യാണ് സല്മാന് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.്. ടൈഗര്‍ 3 ഒരു ആക്ഷന്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യന്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. ഈ സിനിമയില്‍ ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്.
Discussion about this post