കല്‍ക്കി 2898 എഡി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍. ഇപ്പോഴിതാ ഈ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 600 കോടി ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളുടെ പ്രതിഫലം ഒട്ടും കുറവായിരിക്കില്ല എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തുവരുന്നത്.
കല്‍ക്കി ‘2898 എ ഡി’യില്‍ ‘ഭൈരവ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. സിനിമയിലെ പ്രധാന വേഷം അവതരിപ്പിക്കുന്ന തുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചതും പ്രഭാസിനാണ്. 150 കോടി രൂപയാണ് താരത്തിന് ലഭിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സലാര്‍, ആദിപുരുഷ്, രാധേ ശ്യാം തുടങ്ങിയ തുടര്‍ച്ചയായ പ്രഭാസിന്റെ സിനിമകളാണ് പ്രതിഫലമുയര്ത്തുന്നതിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണാണ്. ദീപികയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും ചിത്രത്തില്‍ പ്രഭാസിനെ പോലെ മുഴുനീള കഥാപാത്രമാണ് എന്നാണ് ട്രെയ്ലറില് നിന്ന് ലഭിക്കുന്ന സൂചന. 20 കോടിയാണ് നടിയുടെ പ്രതിഫലമെന്നാണ് വിവരം. താരത്തിന്റെ മുന്‍പുള്ള ചിത്രമായ ഫൈറ്ററിന് 15 കോടിയാണ് പ്രതിഫലമായി വാങ്ങിയത്.
മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ അശ്വത്ഥാമാവിന്റെ വേഷമാണ് ബിഗ് ബി അമിതാഭ് ബച്ചന് അവതരിപ്പിക്കുന്നത്.
കല്‍ക്കിയിലെ മറ്റൊരു സ്ത്രീ കഥാപാത്രമാണ് ദിഷ പഠാനി അവതരിപ്പിച്ചിരിക്കുന്നത്. ഭൈരവയുടെ കാമുകയാണോ ദിഷ അഭിനയിക്കുന്ന കഥാപാത്രം എന്ന സംശയമുണ്ട്. രണ്ട് കോടിയാണ് താരത്തിന്റെ പ്രതിഫലം. അതുപോലെ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് കമല്‍ഹാസന്റേത്. കല്‍ക്കിക്കായി കമല്‍ ഹാസന് വാങ്ങിയത് 20 കോടിയെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post