സൂപ്പര്‍ഹിറ്റ് സംവിധായകന് ഗൗതം വാസുദേവ് മേനോന് മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.
സിനിമയില്‍ നയന്‍താര നായികയാകുമെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം റിപ്പോര്‍ട്ടുകളെത്തി. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല. മമ്മൂട്ടിയുടെ നായികയാകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. മറ്റൊരു റിപ്പോര്‍ട്ട് സിനിമയുടെ ചിത്രീകരണം ചെന്നൈയിലായിരിക്കുമെന്നായിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ വെച്ചാകും എന്നാണ് സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങാനും പദ്ധതിയുണ്ട്. മലയാള സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും ജിവിഎമ്മിന്റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുക. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രം ടര്‍ബോ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 71 കോടിയോളം രൂപ ടര്‍ബോ സ്വന്തമാക്കി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 24ന് ആണ് ടര്‍ബോ തിയറ്ററില്‍ എത്തിയത്. 2 മണിക്കൂര്‍ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന് മാനുവല്‍ തോമസ് ആയിരുന്നു. പോക്കിരിരാജ, മധുരരാജ എന്നീ സിനിമകള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ടര്‍ബോ.
Discussion about this post