തീയേറ്ററില്‍ നിന്ന് ലഭിച്ച വന്‍ സ്വീകരണത്തിന് ശേഷം ആടുജീവിതം തീയേറ്ററുകളിലെത്താനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. ചിത്രം വളരെപ്പെട്ടെന്ന് തന്നെ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ഇതുവരെ ഈ വിഷയത്തില്‍ ഔദ്ദ്യോഗിക സ്ഥിരീകരണങ്ങളൊന്നും എത്തിയിരുന്നില്ല.
പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ റിലീസ് ഇനിയും വൈകിയേക്കുമെന്നാണ് സൂചന. കാരണം ഒിടിടി അവകാശം ഇതുവരെ വിറ്റുപോയിട്ടില്ല എന്നാണ് അനലിസ്റ്റായ എ ബി ജോര്‍ജ് എക്സിലൂടെ അറിയിച്ചത്. ആടുജീവിതത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വാങ്ങി എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഡിസ്നിക്ക് ‘ആടുജീവിതം’ സിനിമയില്‍ ഇതുവരെ അവകാശമില്ലെന്നും വിവരമുണ്ട്.
സിനിമാ നിര്‍മ്മാതാക്കള്‍ ആടുജീവിതം ഏത് ഒടിടി പ്ലാറ്റ്ഫോമിന് നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിര്‍മ്മാതാക്കളുടെ ആദ്യ പരിഗണന ഒരു ഓസ്കര് ക്യംപെയ്നിനായുള്ള കരാറിലാണ് . ഇതുകൂടാതെ, അന്താരാഷ്ട്ര സ്ക്രീനിംഗുകളും പ്രൊമോഷണല്‍ സ്ട്രാറ്റജികളും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കേണ്ടതിനാല്‍ ഒടിടി സാറ്റലൈറ്റ് അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷപ്രശംസ നേടിയ ചിത്രം ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ നേടിയിരുന്നു. അമലാ പോള്‍, ഗോകുല്‍, ജിമ്മി ജീന്‍ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
Discussion about this post