തന്റെ കരിയറിലെ അന്‍പതാം സിനിമയ്ക്കായുള്ള തയാറെടുപ്പിലാണ് നടന് വിജയ് സേതുപതി. നിതിലന് സംവിധാനം ചെയ്യുന്ന ‘മഹാരാജ’ എന്ന ചിത്രമാണ് താരത്തിന്റേതായി ഉടന്‍ റിലീസിന് കാത്തിരിക്കുന്നത്. നിരവിധി മികച്ച വേഷങ്ങളിലൂടെ ആരാധകരുടെ മക്കള്‍ സെല്‍വനായ വിജയ് സേതുപതി കഴിഞ്ഞ ദിവസം സിനിമയിലെ ഫിസിക്കല്‍ അപ്പിയറെന്സിനെ കുറിച്ച് സംസാരിച്ച കാര്യങ്ങള്‍ വൈറലാകുകയാണ്.
ഒരു നടനെ സ്മാര്‍ട്ടായും സുന്ദരനായും കാണപ്പെടുന്നത് ശാരീരിക രൂപത്തിലൂടെയല്ല എന്നായിരുന്നു വിജയ് പറഞ്ഞത്. സിനിമയിലെ പല നടന്മാര്ക്കും സിക്സ് പാക്ക് ഉണ്ട്, പക്ഷെ അതിന് വേണ്ടി ഞാന്‍ ഒന്നും ചെയ്യില്ല. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്യാത്തത് കൊണ്ട് സിക്സ് പാക്ക് വെക്കുന്നവരോടും ഞാന്‍ എതിരല്ല.
ചെയ്യുന്ന കഥാപാത്രത്തിന് യഥാര്‍ത്ഥത്തില്‍ അത് ആവശ്യമാണെങ്കില്‍, സംവിധായകന് സമയം നല്കിയാല് ശാരീരിക പരിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ എന്റെ രൂപം മാറ്റണമെങ്കില്‍ കഥയും കഥാപാത്രവും ആവശ്യപ്പെടണം, നടന് വ്യക്തമാക്കി.
വിജയ് സേതുപതിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഹാരാജ’യില്‍ അഭിരാമി, അനുരാഗ് കശ്യപ്, ഭാരതിരാജ, മുനിഷ്കാന്ത് എന്നിവരും വേഷമിടുന്നുണ്ട്. ക്രൈം ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ജൂണ്‍ 14 നാണ് റിലീസിനെത്തുക. അതേസമയം ‘ഗാന്ധി ടോക്സ്’, ‘വിടുതലൈ പാര്‍ട്ട് 2’ എന്നിവയാണ് തിയേറ്ററുകളില്‍ റിലീസിനായി കാത്തിരിക്കുന്ന വിജയ് സേതുപതിയുടെ മറ്റ് ചിത്രങ്ങള്‍.
Discussion about this post