ഇന്ത്യന്‍ സിനിമാതാരങ്ങളില്‍ അറിയപ്പെടുന്ന വാഹനപ്രേമിയാണ് ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന്. ആഢംബര വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന് . ബിഎംഡബ്ല്യു 5 സീരിസ്, മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍, ലംബോര്‍ഗിനി ഉറുസ് കാപ്സ്യൂള്‍, മക്ലാരന് ജിടി അങ്ങനെ ഇവയില്‍ ഏതാനും ചിലത് മാത്രം.
ഇപ്പോഴിതാ കാര്‍ മൂലം തനിക്കുണ്ടായ വലിയൊരു പണനഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. തന്റെ പ്രിയ വാഹനമായ മക്ലാരന് ജിടിയുടെ മാറ്റ് എലി കരണ്ടതിനേക്കുറിച്ച് പറയുകയാണ് താരം.
4.75 കോടി രൂപ വിലയുള്ള കാര്‍ നന്നാക്കിയെടുക്കാന്‍ ലക്ഷങ്ങളാണ് തനിക്ക് നഷ്ടമായതെന്നും താരം പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു വാഹനമായിരുന്നു കുറച്ചു നാളായി ഉപയോഗിച്ചിരുന്നത്.
അതിനാല്‍ മക്ലാരന് എടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാലും ഗ്യാരേജില്‍ വളരെ സുരക്ഷിതമായാണ് വച്ചിരുന്നത്. എന്നാല്‍ വണ്ടിയ്ക്കുള്ളില്‍ ഒരു എലി കയറി അതിലെ മാറ്റ് മുഴുവന്‍ നശിപ്പിച്ചു. പിന്നീട് അത് പഴയത് പോലെയാക്കാന്‍ ലക്ഷങ്ങളാണ് മുടക്കിയത്. കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ഭൂല്‍ ഭൂലയ്യ 2 ന്റെ ഹിറ്റിന് പിന്നാലെ സിനിമയുടെ നിര്‍മ്മാതാവായ ഭൂഷണ് കുമാര്‍ സമ്മാനിച്ചതാണ് കാര്‍ത്തിക്കിന് മക്ലാരന് ജിടി. ഇന്ത്യയിലെ ആദ്യത്തെ മക്ലാരന് ജിടി ആയിരുന്നു ഇത്. ചന്തു ചാംപ്യന്‍ ആണ് കാര്‍ത്തിക്കിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14 നാണ് റിലീസ്.
Discussion about this post