ബോളിവുഡ് , ഒടിടി നടി നൂര്‍ മാളബിക ദാസിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലെ ലൊകന്‍ഡവാലയിലെ ഫ്ലാറ്റില്‍ ജൂണ്‍ ആറിനാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഓഷിവാര പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗോരേഗാവിലെ സിദ്ധാര്‍ത്ഥ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി താരം ഫ്ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
അസം സ്വദേശിയാണ് നൂര്‍. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തര്‍ എയര്വേയ്സില് എയര്‍ ഹോസ്റ്റസായും താരം ജോലി ചെയ്തിരുന്നു.അഡള്‍ട്ട് വെബ് സീരീസുകള്‍ ഒരുക്കുന്ന ഉല്ലുവിന്റെ സീരീസുകളായ പലംഗ് തോഡ് സിസ്കിയാന്‍, വാക്ക്മാന്, ചരം സുഖ്, ദേഖി അന്ദേഖി എന്നിവയിലും മാളബിക അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ, കജോള്‍ നായികയായ ദ ട്രയല്‍ എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.
നൂറിന്റെ മരണത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ സമീപിച്ചിരിക്കുകയാണ്.
Discussion about this post