റമ്പാന് പിന്നാലെ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം റമ്പാനും ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പാന്‍ ഇന്ത്യന്‍ സിനിമയായ വൃഷഭ നിശ്ചയിച്ചതിലും കൂടുതല്‍ ബഡ്ജറ്റ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ സംവിധായകന് നന്ദകിഷോര്‍ ആണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു.
യോദ്ദാവിനെപ്പോലെ കയ്യില്‍ വാളേന്തി നില്ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയായിരുന്നു വൃഷഭയുടെ പ്രമേയം.
അഞ്ചു ഭാഷകളിലായി നിശ്ചയിച്ച വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ആഗസ്റ്റില്‍ മൈസൂരിലായിരുന്നു രണ്ടാം ഷെഡ്യൂള്‍ ലണ്ടനിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലണ്ടന്‍ ഷെഡ്യൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ജോഷി ചിത്രമായിരുന്നു റമ്പാന്. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ കാറ്റഗറിയില്‍ ഉള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.
തിരക്കഥയുമായി ബന്ധപ്പെട്ടാണ് റമ്പാന് ഉപേക്ഷിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നുണ്ട്. ഒരു കയ്യില്‍ മെഷീന് ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി കാറിനുമുകളില്‍ കയറി പിന്തിരിഞ്ഞുനില്ക്കുന്ന മോഹന്‍ലാലിന്റെ റമ്പാന് സിനിമയിലെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്നും ഇതൊരു ടോട്ടല്‍ ഫിക്ഷന്‍ ചിത്രമാണെന്നും പൂജാ ചടങ്ങില്‍ ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന റമ്പാന് എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരായിരുന്നു. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയായിരുന്നു മോഹന്‍ലാലിന്റെ റമ്പാന്.
Discussion about this post